Deshabhimani

ബ്രസീല്‍ തെരഞ്ഞെടുപ്പ് ; കടുത്ത പോരാട്ടവുമായി ലുലയും ഫ്ലാവിയോയും ഒപ്പത്തിനൊപ്പം

brazil.png
വെബ് ഡെസ്ക്

Published on Oct 04, 2026, 12:30 PM | 1 min read

ബ്രസീലിയ : ബ്രസീലിൽ നടക്കുന്ന നിർണായകമായ ഒന്നാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോയും തമ്മിൽ ശക്തമായ പോരാട്ടം. അഭിപ്രായ സർവേകളിൽ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.


പ്രസിഡന്റ് സ്ഥാനത്തേക്ക് 13 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ടെങ്കിലും അഭിപ്രായ വോട്ടെടുപ്പുകളിൽ ഇരട്ടഅക്കത്തിലെത്തിയത് ലുല ഡ സിൽവയും ഫ്ലാവിയോ ബോൾസനാരോയുമാണ്. വോട്ടെടുപ്പിൽ ഇരുവരും 40 ശതമാനത്തിനടുത്താണെന്നും ഇതിൽ അൽപ്പം മുന്നിൽ നിൽക്കുന്നത് ലുല ഡ സിൽവയാണ്. മറ്റ് സ്ഥാനാർഥികൾക്ക് നാല് ശതമാനമോ അതിൽ താഴെയോ ആണ്.


ആദ്യ ഘട്ട വോട്ടെടുപ്പിൽ 13 സ്ഥാനാർഥികളിൽ ആർക്കും 50 വോട്ട്‌ കിട്ടിയില്ലെങ്കിൽ 25ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ലുലയും ഫ്ലാവിയോയും തമ്മിൽ ഏറ്റുമുട്ടുമെന്നാണ് വിലയിരുത്തൽ. വർക്കേഴ്സ് പാർട്ടി പ്രതിനിധിയായാണ് 80 വയസ്സുള്ള ലുല ഡ സിൽവ മൽസരിക്കുന്നത്. 2003 മുതൽ 2011 വരെ ബ്രസിലിനെ നയിച്ച ലുല, 2023 ൽ വീണ്ടും അധികാരത്തിലെത്തിയിരുന്നു. നിലവിൽ നാലാം ഊഴത്തിനായാണ് മത്സരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home