രാജിക്കത്ത് നല്‍കിയിട്ടില്ല; ശ്രീലേഖയുടെ രാജിയില്‍ മലക്കംമറിഞ്ഞ് വി വി രാജേഷ്

തിരുവനന്തപുരം : ആർ ശ്രീലേഖ രാജിക്കത്ത് നൽകിയ സംഭവത്തിൽ മലക്കംമറിഞ്ഞ് തിരുവനന്തപുരം മേയർ വി വി രാജേഷ്. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്നും കൗൺസിലറായി തുടരുമെന്നും മാധ്യമങ്ങളോട് രാജേഷ് മാറ്റി പറഞ്ഞു.
കഴിഞ്ഞ ദിവസം വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖ തനിക്ക് കത്ത് തന്നിരുന്നുവെന്ന് മേയർ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. കൈയിൽ കത്ത് കിട്ടിയെന്നും അനുനയിപ്പിക്കാൻ ശ്രമിച്ചുവെന്നും പറഞ്ഞിരുന്നു. എന്നാൽ, വാർഡിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കത്താണ് നൽകിയതെന്നാണ് ഇപ്പോൾ പറയുന്ന വാദം.
വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മേയർ ഒഴിഞ്ഞുമാറി. നഗരസഭ ഭരണത്തിൽ പ്രതിസന്ധിയില്ലെന്നും കൗൺസിലർമാർ കത്ത് നൽകുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ് ചോദ്യത്തെ അവഗണിക്കുകയായിരുന്നു. പ്രവർത്തനം സ്മൂത്ത് ആക്കാനുള്ള ഭരണസംബന്ധമായ കാര്യങ്ങളെക്കുറിച്ച് കത്തിൽ പറഞ്ഞുവെന്നും അത് പാർട്ടി ഇടപെടേണ്ടതാണെന്നും രാജേഷ് പറഞ്ഞു. മറ്റ് ചോദ്യങ്ങൾക്കൊന്നും മേയർ മറുപടി നൽകിയില്ല.








0 comments