Deshabhimani

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ കയറി പൊലീസ് അതിക്രമം; വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

police at sfi secretary house

നന്ദന്റെ വീട്ടിലെത്തിയ പൊലീസ് സംഘം

വെബ് ഡെസ്ക്

Published on Oct 04, 2026, 12:41 PM | 1 min read

തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ചതിനുപിന്നാലെ വീണ്ടും എസ്എഫ്ഐ പ്രവർത്തകരെ വേട്ടയാടി പൊലീസ്. എസ്എഫ്ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി നന്ദന്റെ വീട്ടിൽ പൊലീസെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നന്ദന്റെ അമ്മ മാത്രമുള്ളപ്പോൾ വീടു വളഞ്ഞ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം നന്ദനെ കന്റോൺമെന്റ് എസ്ഐ ​ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇതിൽ എസ്എഫ്ഐ പ്രതിഷേധിച്ചതിനുപിന്നാലെയാണ് പൊലീസ് വീട്ടിൽകയറിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞു. പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു.

​

കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസും ഡിസിപിയുടെ സ്പെഷ്യൽ സ്ക്വാഡിലെ പൊലീസുമാണ് നന്ദന്റെ വീട്ടിലെത്തിയത്. എന്താണ് വിഷയമെന്നുപറയാതെ വീട്ടിലെത്തിയ പൊലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാർഥികളെ ക്രൂരമായി മർദിച്ച കന്റോൺമെന്റ് എസ്ഐ ​ഗോകുലിന്റെ വീട്ടിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ​ഗോകുൽ ഔദ്യോ​ഗിക ഫോണിൽ നിന്ന് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്തി. മാർച്ച് നടത്തിയാൽ പാർടി ഓഫീസിൽ കയറി പൊക്കുമെന്നും ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാനുമാണ് ​എസ്ഐ ഭീഷണി മുഴക്കിയത്.


police sfiനന്ദന്റെ വീട്ടിലെത്തിയ പൊലീസ് സംഘം


​ഗോകുലിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കന്റോൺമെന്റ് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി പൊലീസ് സംഘം നന്ദന്റെ വീട് വളഞ്ഞത്. പ്രദേശവാസികൾ തടഞ്ഞതോടെ വീടിനുള്ളിൽ കയറാതെ പൊലീസ് മടങ്ങുകയായിരുന്നു. വാർത്ത പുറത്തുവന്നതോടെ വീട്ടിലെത്തിയിട്ടില്ലെന്നു പറഞ്ഞ് പൊലീസ് ആരോപണം നിഷേധിച്ചു. എന്നാൽ നന്ദന്റെ വീട്ടിൽ പൊലീസ് സംഘം എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


പൊലീസ് ​ഗുണ്ടാ സംഘമായി മാറിയെന്നും മോശമായി പെരുമാറുന്നത് തുടരുകയാണെന്നും എസ്എഫ്ഐ പ്രതികരിച്ചു. സിഐ സതീഷ് കുമാറും എസ്ഐ ​ഗോകുലും വൈരാ​ഗ്യത്തോടെയാണ് പെരുമാറുന്നതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home