Deshabhimani

ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിങ്; അമരീന്ദർ സിങ്ങും മുഹമ്മദ് യാസിറും ടീമിൽ

ISL

അമരീന്ദർ സിങ് (ഇടത്ത്) മുഹമ്മദ് യാസിർ (വലത്ത്)

വെബ് ഡെസ്ക്

Published on Oct 04, 2026, 01:39 PM | 1 min read

കൊച്ചി: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെയും വിങ്ങർ മുഹമ്മദ് യാസിറിനെയും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുവരും സീസൺ അവസാനം വരെ ഒരു വർഷത്തെ കരാറിലാണ് ടീമിലെത്തിയത്.


ഒഡീഷ എഫ്സിയിൽനിന്നാണ് 32 കാരനായ അമരീന്ദർ സിങ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുംബൈ സിറ്റി, ബെംഗളൂരു എഫ്സി, മോഹൻ ബഗാൻ ടീമുകൾക്കായും ഇന്ത്യൻ ദേശീയ ടീമിനായും കളിച്ചിട്ടുള്ള താരമാണ് അമരീന്ദർ . ആഭ്യന്തര, രാജ്യാന്തര തലങ്ങളിൽ കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുമുണ്ട്.


എഫ്സി ഗോവയിൽനിന്നാണ് മുഹമ്മദ് യാസിറിന്റെ വരവ്. എഫ്സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകൾക്കായും ഇന്ത്യൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്. പുതിയ സീസണുള്ള ഒരുക്കത്തിന്റെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിൽ ഇരുവരും ചേർന്നു. പുതിയ സഹതാരങ്ങൾക്കൊപ്പം പരിശീലനവും ആരംഭിച്ചു.


മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ കൺസോർഷ്യം ക്ലബ്ബിനെ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ സൈനിങ്ങുകളാണ് അമ്രീന്ദറിന്റെയും യാസിറിന്റെയും.


ആഷ്‌ലി വെസ്റ്റ്വുഡിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് പുതിയ സീസണിലെ ആദ്യ മത്സരം കളിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home