Deshabhimani

അക്ഷരജാലകം പി എൻ പണിക്കർ പുരസ്‌കാരം ജാഫർ കുറ്റിക്കോടിന്‌

akshara jalakam
വെബ് ഡെസ്ക്

Published on Oct 04, 2026, 01:10 PM | 1 min read

അബുദാബി : മികച്ച ഗ്രന്ഥശാല പ്രവർത്തകർക്കുള്ള അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്മയുടെ പി എൻ പണിക്കർ സ്‌മാരക പുരസ്‌കാരം ജാഫർ കുറ്റിക്കോടിന്‌ സമ്മാനിച്ചു. പ്രവാസികൾക്കിടയിൽ വായനാശീലം വളർത്താനും ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലൈബ്രേറിയൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുമാണ്‌ അവാർഡ്‌. 10,000 രൂപ വിലവരുന്ന പുസ്‌തകങ്ങളും ഫലകവും ഉൾപ്പെടുന്നതാണ്‌ അവാർഡ്.


സാംസ-്‌കാരിക സാഹിത്യപ്രവർത്തകരായ വി പി കെ അബ-്‌ദുള്ള, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനം ഹിദായത്തുള്ള പറപ്പൂർ ഉദ്ഘാടനം ചെയ-്‌തു. ഹാഷിം ആറങ്ങാടി അധ്യക്ഷനായി. അക്ഷരജാലകം ചീഫ് എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്, ഡോ. ഹസീന ബീഗം, അസ-്‌മത്ത് ജഹാൻ, സഈദ നടേമ്മൽ, ഷെറീന ഫൈസൽ, സലീം പാണക്കാട്, അഡ്വ. മുഹമ്മദ് റഫീക്ക്, അസ-്‌കർ മണ്ണാർക്കാട്, അബ-്‌ദുസലാം അഹ-്‌മദ് നീർക്കുന്നം, കരീം കള്ളാർ, ബക്കർ അബു, ഫത്താഹ് മുള്ളൂർക്കര, യൂനുസ് തോലിക്കൽ എന്നിവർ സംസാരിച്ചു. ജുബൈർ വെള്ളാടത്ത് സ്വാഗതവും ഹക്കീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home