50 -ാമത് വയലാര്‍ സാഹിത്യ അവാര്‍ഡ് ആർ രാജശ്രീക്ക്; പുരസ്കാരം 'ആത്രേയകം' നോവലിന്

തിരുവനന്തപുരം : അൻപതാമത് വയലാർ സാഹിത്യ പുരസ്കാരം എഴുത്തുകാരി ആർ രാജശ്രീക്ക്. 'ആത്രേയകം' എന്ന നോവലിനാണ് അവാർഡ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരത്തിനർഹമായ കൃതി പ്രഖ്യാപിച്ചത്.
ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
അഞ്ച് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച മൂല്യ കൃതികളിൽ നിന്നും മലയാള സാഹിത്യ ലോകത്തെ വിവിധ മേഖലയിലെ പ്രമുഖരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് ഘട്ട വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വയലാർ സാഹിത്യ അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. വയലാർ ട്രസ്റ്റ് അംഗങ്ങളും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.








0 comments