ഇടുക്കിയിൽ എംഡിഎംഎയുമായി 3 മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ

അറസ്റ്റിലായ റാഫി
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിലായി. വണ്ണപ്പുറം സ്വദേശികളായ റാഫി, മുണ്ടുകുന്നേൽ ഷംമാസ്, കബീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വണ്ണപ്പുറം പള്ളിക്ക് സമീപം ഇവർ വാടകയ്ക്ക് വീടെടുത്തിരുന്നു. ഇവിടെ വെച്ചാണ് ലീഗ് പ്രവർത്തകരെ തൊടുപുഴ ഡിവൈഎസ്‍പി സ്‍ക്വാഡും കാളിയാർ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാർഡംഗം ഷെമീറ റാഫിയുടെ ഭർത്താവാണ് അറസ്റ്റിലായ റാഫി മുണ്ടുകുന്നേൽ.
വാടക വീട്ടിലാണ് മൂവരും ലഹരി ഉപയോഗിച്ചുവന്നിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റാഫിയും കൂട്ടരും പിടിയിലായത്. ഇയാളെ ഇതിന് മുമ്പ് എറണാകുളം വഴക്കാലയിൽ വച്ച് എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ പൊലീസ് നടപടിക്കെതിരെ ആശുപത്രിക്ക് പുറത്ത് സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
സിപിഐ എം നേതാവിനെതിരെ മുൻപ് വധഭീഷണി മുഴക്കിയിരുന്നതും കേസിൽ അറസ്റ്റിലായ റാഫിയാണ്. വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ്–ലീഗ് അംഗങ്ങൾ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗവും വണ്ണപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റുമായ ഷിജോ സെബാസ്‌റ്റ്യൻ സമൂഹമാധ്യത്തിൽ കുറിപ്പിന്റെ പേരിലായിരുന്നു ഫോണിലൂടെ വധഭീഷണി മുഴക്കിയത്.








0 comments