Deshabhimani

കോഴിക്കോട് അയൽവാസിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു ; യുവാവ് കസ്റ്റഡിയിൽ

gunshoot

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 04, 2026, 12:58 PM | 1 min read

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ബിജി റോഡിൽ അയൽവാസിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. വെടിയേറ്റ വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു


ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനായി പുഷ്പലത പൊലീസ് സ്റ്റേഷനിൽ പോയിരുന്നു.


പരാതി നൽകി മടങ്ങിയെത്തിയപ്പോഴാണ് ഷിംജിത്ത് സൗഹൃദപൂർവം വിളിച്ചുവരുത്തിയ ശേഷം വെടിയുതിർത്തത്. നെഞ്ചിലും വയറിന്റെ ഭാഗത്തുമാണ് വെടിയേറ്റതെന്നാണ് വിവരം. പരിക്കേറ്റ പുഷ്പലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home