ad
Deshabhimani

ഇന്തോനേഷ്യയിലെ ബോട്ടപകടം; അഞ്ചുപേരെ രക്ഷപെടുത്തി, ഇരുപതോളം പേര്‍ക്കായി തെരച്ചില്‍

indonesia
വെബ് ഡെസ്ക്

Published on Jul 19, 2026, 02:36 PM | 1 min read

ജക്കാർത്ത : ഇന്തോനേഷ്യൻ തീരത്ത് ബോട്ട് മുങ്ങി വൻ അപകടം. 78 യാത്രക്കാരും ജീവനക്കാരുമായി പോയ ബോട്ടാണ് ദക്ഷിണ സുലവേസി പ്രവിശ്യയിലെ സെലയാർ ദ്വീപുകൾക്ക് സമീപം മുങ്ങിയത്.


അപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപതോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എ‍ഞ്ചിൻ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അതേസമയം, രക്ഷപെടുത്തിയവരിൽ ഏഴ് വയസ്സുള്ള ഒരു കൊച്ചുപെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 'കെ എം നൂറുൽ സൽസ' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ മീൻപിടുത്ത വലയിൽ മുറുകെപ്പിടിച്ചു കിടന്നിരുന്ന അഞ്ചുപേരെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home