ad
Deshabhimani

print edition ആറന്മുള വള്ളസദ്യയ്‌ക്ക്‌ തുടക്കം

aranmula
വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 1 min read

ആറന്മുള (പത്തനംതിട്ട): ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ തുടങ്ങി. ആറന്മുള പാർഥസാരഥി ക്ഷേത്രം ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽനിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് തൂശനിലയിൽ മന്ത്രി വിഭവങ്ങൾ വിളമ്പി.


ക്ഷേത്രവളപ്പിലെ ഓഡിറ്റോറിയത്തിൽ മന്ത്രിയും മറ്റു പ്രമുഖരും വള്ളസദ്യയുണ്ടു. ആദ്യദിവസം 10 പള്ളിയോടങ്ങളാണ്‌ പങ്കെടുത്തത്‌. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ദീനാമ്മ റോയി, പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ വി സാംബദേവൻ തുടങ്ങിയവർ പങ്കെടുത്തു.


വള്ളസദ്യ സെപ്‌തംബർ 16 വരെ നീളും. 51 വള്ളങ്ങൾക്കായാണ് ഈ വർഷം വള്ളസദ്യ ഒരുക്കിയത്‌. ഇല ഒന്നിനു 300 രൂപ നിരക്കിൽ aranmulaboatrace.com വെബ്സൈറ്റിലൂടെ ബുക്ക് ചെയ്‌ത്‌ പ്രത്യേക പാസെടുത്തു വള്ളസദ്യയിൽ പങ്കാളിയാകാം. സെപ്‌തംബർ നാലിന് അഷ്‌ടമിരോഹിണി സമൂഹ വള്ളസദ്യയുണ്ട്‌. ആഗസ്‌ത്‌ 30നാണ്‌ ആറന്മുള ഉതൃട്ടാതി ജലമേള.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home