ad
Deshabhimani

കുദു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം

keli cricket tournament
വെബ് ഡെസ്ക്

Published on Sep 14, 2026, 03:29 PM | 1 min read

റിയാദ്: റിയാദിലെ പ്രവാസി ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശത്തിന്റെ പൂരത്തിന് തുടക്കമായി. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2ന് പ്രൗഢോജ്വല തുടക്കം. മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്.


സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുദു പേറോൾ ഫൈനാൻസ് മാനേജർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ധീഖ് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി കുടുംബവേദി സെക്രട്ടറി ഷെഹീബ വി കെ, കേളി സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സ്പോൺസർമാരായ സാറ്റ്കോ എംഡി കരീം പൈങ്ങാട്ടൂർ, മാസ്ട്രോ പ്രതിനിധി മഹേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ പക്രുദീൻ എന്നിവർ ആശംസകൾ നേർന്നു. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.


സുലൈ ടെക്നോമാക്, കെസിഎ ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ-്‌ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ ഡിസംബറിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.


കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് വിരുന്നാകും. മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതിയ താരങ്ങളുടെ പ്രകടനങ്ങൾക്കും ടൂർണമെന്റ് വേദിയാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home