Deshabhimani

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

accused arrest
വെബ് ഡെസ്ക്

Published on Nov 18, 2026, 09:44 PM | 1 min read

മംഗലപുരം : വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ ശേഷം മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി കോടതിയിൽ കീഴടങ്ങി. അഴൂർ ചിലമ്പിൽ പാറക്കോണം ചരുവിള വീട്ടിൽ അനീഷ് (29) ആണ് കീഴടങ്ങിയത്. പ്രതിയെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മംഗലപുരം ശാസ്തവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസുള്ള വീട്ടമ്മയെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പ്രതി ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയായിരുന്നു. സമാന രീതിയിൽ കുറ്റം കൃത്യം നടത്തിയതിന് ഇയാൾ മുമ്പ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലും അറസ്റ്റിലായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home