Deshabhimani

സൗദിയിലേക്കുള്ള വിമാന സർവീസുകൾ 30 വരെ റദ്ദാക്കി ഇൻഡിഗോ

indigo
വെബ് ഡെസ്ക്

Published on Nov 18, 2026, 10:27 PM | 1 min read

ന്യൂഡൽഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നവംബർ 30 വരെ നീട്ടി ഇൻഡിഗോ. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും 30 വരെ റദ്ദാക്കിയതായി വിമാനക്കമ്പനി ബുധനാഴ്ച അറിയിച്ചു.


നേരത്തേ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമ്മാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. സൗദിയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടർനടപടികൾ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തീരുമാനിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരെ ബുക്കിങ് സമയത്ത് നൽകിയ വിവരങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.


എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നവംബർ 13ന് റിയാദ്, ദമ്മാം സർവീസുകളുടെ റദ്ദാക്കൽ നവംബർ 30 വരെ നീട്ടിയിരുന്നു. ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും നിർത്തിവച്ചിട്ടുണ്ട്. ആകാശ എയറും റിയാദ്, ജിദ്ദ സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയിരുന്നു.


ഹൂതി ആക്രമണങ്ങളെ തുടർന്ന് സൗദിയിലെ നഗരങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ തീരുമാനം. സർവീസുകളുടെ റദ്ദാക്കൽ സൗദിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home