ശബരിമലയിൽ രണ്ട് തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ശബരിമലയിൽ രണ്ട് തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. മല കയറുന്നതിനിടെ മരക്കൂട്ടത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി കണ്ടവരി വീഥി സ്വദേശി രാമറാവു (45), ആന്ധ്രാപ്രദേശ് കൊറളമണ്ഡയിൽ നായാംകുളങ്ങുഡം യമപ്പറാവു രമേശ് (45) എന്നിവരാണ് മരിച്ചത്.
കുഴഞ്ഞുവീണ രാമറാവുവിനെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മൃതദേഹം പൊലീസ് നടപടികൾക്കുശേഷം പത്തനംതിട്ട ജനൽ ആശുപത്രിയിലെ പോസ്‌റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
പമ്പയിൽ കുഴഞ്ഞുവീണാണ് യമപ്പറാവു രമേശ് മരിച്ചത്. പമ്പ സന്നിധാനം പാതയിൽ നാലാം ക്യൂ കോംപ്ലക്‌സിൽ കുഴഞ്ഞുവീഴുകയായിരുന്നു ഇദ്ദേഹം. ബുധൻ പകൽ 3.20ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.








0 comments