Deshabhimani

​ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥ മരിച്ചു

DEAD BODY REPRESENTATION IMAGE
വെബ് ഡെസ്ക്

Published on Nov 18, 2026, 08:49 PM | 1 min read

ചെങ്ങന്നൂർ: സ്വകാര്യ ആശുപത്രിയിൽ തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥ മരിച്ചു. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ വെണ്മണി പൊലീസിൽ പരാതി നൽകി. കൊല്ലം ചവറ തേവലക്കര അനിൽ ഭവനത്തിൽ ഉദയലക്ഷ്മിയാണ്‌ (42) മരിച്ചത്.


17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫ് ചികിത്സയിലൂടെ ലഭിച്ച ഏഴുവയസ്സുകാരനായ മകന്റെ അമ്മയാണ്. അടുത്തിടെ നടത്തിയ ആരോഗ്യപരിശോധനയിലാണ് ഉദയലക്ഷ്മിയുടെ തൊണ്ടയിൽ മുഴ കണ്ടെത്തിയത്. പരിശോധനയിൽ അർബുദ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്‌ നടത്തിയ ശസ്‌ത്രക്രിയയെ തുടർന്നാണ്‌ മരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home