ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ വംശീയ ആംഗ്യം; പലസ്‌തീൻ താരത്തിനെതിരെ എഐഎഫ്‌എഫ് പരാതി നൽകി

ന്യൂഡൽഹി: ക്വാലലംപൂരിൽ നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ കളിക്കാരനു നേരെ വംശീയ ആംഗ്യം കാണിച്ച പലസ്‌തീൻ താരത്തിനെതിരെ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പരാതി നൽകി. ഇന്ത്യൻ നായകൻ ദല്ലാൽമുവോൻ ഗാംഗ്‌തെ വംശീയ അധിക്ഷേപത്തിന് ഇരയായതായാണ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് നൽകിയ പരാതിയിൽ പറയുന്നത്.
മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ നാല്‌ഗോളിന് ജയിച്ചിരുന്നു. 2027 ഏഷ്യാകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ ഒരു മത്സരവും തോൽക്കാത്ത ഇന്ത്യ ശക്തമായ നിലയിലാണ്.








0 comments