Deshabhimani

പ്രസവിച്ച് ഒരു മണിക്കൂറിനകം നവജാത ശിശുവിനെ അടിച്ചുകൊന്നു; 25കാരി അറസ്റ്റിൽ

newborn baby
വെബ് ഡെസ്ക്

Published on Nov 18, 2026, 08:14 PM | 1 min read

വാഷിംഗ്ടൺ: പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നവജാത ശിശുവിനെ മർദിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അമേരിക്കയിലെ മിസിസിപ്പിയിലെ സ്മിത്ത് കൗണ്ടിയിലുള്ള പോൾക്ക്‌വില്ലെ സ്വദേശിനിയായ ജാന്റൽ ഷാരോൺ ജോർദാൻ (25) ആണ് അറസ്റ്റിലായത്.

ഒക്ടോബർ 18-നായിരുന്നു സംഭവം.


കുഞ്ഞിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കാണിച്ച് ജാന്റൽ തന്നെയാണ് രക്ഷാപ്രവർത്തകരെ വിളിച്ചുവരുത്തിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ പ്രസവിച്ചിട്ട് ഏകദേശം ഒരു മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ. തുടർന്ന് കുഞ്ഞിനെ ആംബുലൻസിൽ ജാക്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയതിന് പിന്നാലെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. കുഞ്ഞിന് ക്രൂരമായ മർദനമേറ്റതായി ഡോക്ടർമാർ കണ്ടെത്തി. തീവ്രപരിചരണം നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.


മിസിസിപ്പി ക്രൈം ലബോറട്ടറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, ശക്തമായ അടിയേറ്റുണ്ടായ ആന്തരികക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് ജാന്റലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.


"അന്വേഷണ സംഘത്തിലുള്ള എല്ലാവരെയും ഞെട്ടിച്ച അതിക്രൂരമായ സംഭവമാണിത്. നിഷ്കളങ്കയായ ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം കേസുകൾ ഉൾക്കൊള്ളാൻ പ്രയാസമാണ്," ഷെരീഫ് ജോയൽ ഹൂസ്റ്റൺ പ്രതികരിച്ചു. അന്വേഷണം പൂർത്തിയായ ശേഷം കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home