Deshabhimani

ശബരിമലയില്‍ പോസ്റ്റല്‍ വകുപ്പിന്റെ ‘സ്വാമി പ്രസാദം' ബുക്കിങ് കൗണ്ടര്‍ തുടങ്ങി

indian post
വെബ് ഡെസ്ക്

Published on Nov 18, 2026, 09:03 PM | 1 min read

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിങ് കൗണ്ടറും പാഴ്‌സല്‍ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകള്‍ക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുക. ഈ പ്രത്യേക കൗണ്ടര്‍ വഴി തീർഥാടകര്‍ക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാര്‍സലായി രാജ്യത്തെവിടെയും അയക്കാന്‍ സാധിക്കും.


പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. തീർഥാടകർ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളില്‍ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാര്‍സലായി ബുക്ക് ചെയ്യാം. തീര്‍ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവില്‍ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ സംവിധാനം സഹായകരമാകും.


അരവണയുടെ വിലയും പോസ്റ്റല്‍ ചാര്‍ജും നല്‍കിയും അരവണ വാങ്ങി നല്‍കിയാല്‍ പോസ്റ്റല്‍ ചാര്‍ജ് മാത്രം നല്‍കിയും സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്. പോസ്റ്റല്‍ സര്‍വീസ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ എന്‍ ആര്‍ ഗിരി, സൗത്തേണ്‍ റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ എസ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home