രാജസ്ഥാനിൽ ചരിത്രനേട്ടവുമായി സിപിഐ എം; നോഖ നഗരസഭാ ഭരണം പിടിച്ചെടുത്തു

നോഖ: രാജസ്ഥാനിലെ നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് ചരിത്രനേട്ടം. ആകെയുള്ള 45 സീറ്റുകളിൽ 29 സീറ്റുകളും നേടിയാണ് സിപിഐ എം ചരിത്രവിജയം നേടിയത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 13 സീറ്റും സ്വാതന്ത്രസ്ഥാനാർത്ഥികൾക്ക് 3 സീറ്റും മാത്രമാണ് ലഭിച്ചത്.
ഈ ചരിത്രവിജയത്തോടെ വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിക്കുന്ന നോഖ നഗരസഭാ ഭരണം സിപിഐ എം പിടിച്ചെടുത്തിരിക്കുകയാണ്. ജയ്പൂർ, ഉദയ്പൂർ, അജ്മീർ എന്നീ നഗരസഭകളിൽ ബിജെപിക്കാന് മുൻതൂക്കം.
ജോധ്പൂർ, പാലിനഗർ നിഗമിലും കോൺഗ്രസാണ് കൂടുതൽ സീറ്റുകൾ നേടിയിരിക്കുന്നത്. 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 3181 വാർഡുകളിൽ ബിജെപി വിജയിച്ചു. 2875 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളും 1656 വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു.









0 comments