ad
Deshabhimani

'ബാലൻ ഡി ഓറിന് അർഹൻ ഞാൻ തന്നെ'; താനും എംബാപ്പെയും ലോകത്തിലെ മികച്ച കളിക്കാരെന്നും യമാൽ

 Lamine Yamal.jpg
വെബ് ഡെസ്ക്

Published on Sep 14, 2026, 03:10 PM | 1 min read

പാരിസ്‌: ബാലൻ ഡി ഓർ ചുരുക്കപ്പട്ടിക വന്നതിന് പിന്നാലെ ഇത്തവണ പുരസ്‌കാരത്തിന് അർഹൻ താനാണെന്ന് സ്പാനിഷ് യുവതാരം ലമീൻ യമാൽ. പുരസ്കാരം സ്വന്തമാക്കാനാകുമെന്ന് ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നെലെയാണ് യമാലിന്റെ പ്രതികരണം.


'ഞാനും എംബാപ്പെയുമാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ. എന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഈ വർഷം ഞാൻ ബാലൻ ഡി ഓറിന് അർഹനാണെന്ന് കരുതുന്നു'- യമാൽ പറഞ്ഞു. സ്‌പെയ്‌നൊപ്പം ലോകകപ്പും ബാഴ്സലോണയ്ക്കൊപ്പെ ലാലീ​ഗയും യമാൽ നേടിയിരുന്നു. വ്യക്തിഗത പ്രകടനങ്ങൾ പുരസ്കാരത്തിന് തന്നെ അർഹനാക്കുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്. ലാ ലിഗയിൽ 25 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും ലോകകപ്പിൽ 10 ഗോളുകളുമാണ് എംബാപ്പെ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.


ഒക്‌ടോബർ 26നാണ് ബാലൻ ഡി ഓർ പ്രഖ്യാപനം. രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിച്ച ലയണൽ മെസി, ലോകകപ്പ്‌ താരം റോഡ്രി, കഴിഞ്ഞ സീസണിലെ മികച്ച ഗോളടിക്കാരൻ ഹാരി കെയ്‌ൻ തുടങ്ങിയ വമ്പൻ താരനിരയുമായി ബാലൻ ഡി ഓർ ചുരുക്കപ്പട്ടിക. കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള മുപ്പതംഗ പട്ടികയാണ്‌ പുറത്തിറക്കിയത്‌.


ലോകകപ്പ്‌ ജേതാക്കളായ സ്‌പെയ്‌നിന്റെ ആറ്‌ കളിക്കാർ ഉൾപ്പെട്ടു. യമാലിന് പുറമെ റോഡ്രി, പ‍ൗ കുബാർസി, മാർക്‌ കുകുറെല്ല, ഫാബിയാൻ റൂയിസ്‌, ഫെറാൻ ടോറെസ്‌ എന്നീ സ്‌പാനിഷ്‌ താരങ്ങളാണ്‌ പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ കെയ്‌നാണ്‌ സാധ്യതയിൽ മുന്നിൽ. രാജ്യത്തിനും ബയേൺ മ്യൂണിക്‌ ക്ലബിനുമായി സീസണിൽ 73 ഗോളാണ്‌ ആകെ നേടിയത്‌. ജർമൻ ലീഗും ജർമൻ കപ്പും സ്വന്തമാക്കി. ലോകകപ്പിൽ മൂന്നാം സ്ഥാനവും.


സ്‌പാനിഷ്‌ ക്യാപ്‌റ്റൻ റോഡ്രിയാണ്‌ മറ്റൊരു താരം. ഫ്രഞ്ച്‌ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ, നോർവെയുടെ ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ട്‌, പോർച്ചുഗലിന്റെ ബ്ര‍‍ൂണോ ഫെർണാണ്ടസ്‌, ബ്രസീൽ താരങ്ങളായ വിനീഷ്യസ്‌ ജൂനിയർ, ഗബ്രിയേൽ, മാർക്വിന്യോസ്‌ എന്നിവരും പട്ടികയിലുണ്ട്‌. ഗോൾകീപ്പർമാരുടെ സാധ്യതാ പട്ടികയിൽ കേപ്‌ വെർദെയുടെ വൊസീന്യ, സ്‌പാനിഷ്‌ താരം ഉനായ്‌ സിമോൺ എന്നിവരും ഉൾപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home