ad
Deshabhimani

ദൈവത്താൻ കുന്ന് സെപ്തംബർ 18 ന്

DAIVATHAN KUNN MOVIE
വെബ് ഡെസ്ക്

Published on Sep 15, 2026, 03:51 PM | 1 min read

നടനും സഹ സംവിധായകനുമായ ദിനേശ് പ്രഭാകർ നായക വേഷത്തലെത്തുന്ന ചിത്രം ദൈവത്താൻ കുന്ന് സെപ്തംബർ 18 ന് തിയറ്ററുകളിൽ. ജോഷി മാത്യു സംവിധാനം ചെയ്യുന്ന ഈ ചിത്രം മനുഷ്യ മനസിലുള്ള വിശ്വാസങ്ങളെയും മിത്തിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം ബേബി മാത്യു സോമതീരവും ജോഷി മാത്യുവും ഒന്നിക്കുന്ന ചിത്രമാണിത്.


ആർട്ടിസ്റ്റ് സുജാതൻ, സോമു മാത്യു, ഹരി നമ്പൂതിരി, സഞ്ജു ജോഷി,കണ്ണൻ സാഗർ,ജിൻസി ചിന്നപ്പൻ,ബാല താ രങ്ങളായ അർണ്ണവ്, മുന്ന,ദേവിക, ലിബിക തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം- ശ്രീ പാർവതി, ക്യാമറ- രാജേഷ് പീറ്റർ, സംഗീതം- മോഹൻ സിതാര, കലാ സംവിധാനം- ജി ലക്ഷ്മൺ. മാലം. മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home