ad
Deshabhimani

'ചോരയ്ക്ക് ചോര'; ട്രംപിനെതിരെ വധഭീഷണി ഉയർത്തി ടെഹ്റാനില്‍ വീണ്ടും ബിൽബോർഡ്

billboard against trump
വെബ് ഡെസ്ക്

Published on Jul 18, 2026, 10:02 PM | 1 min read

ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ ഭീഷണിയുമായി വീണ്ടും ടെഹ്റാനിൽ കൂറ്റൻ ബിൽബോർഡ്. വൈറ്റ് ഹൗസിന്റെ മുന്നിലായി യുഎസ് പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിന്റെയും കുടുംബാം​ഗങ്ങളുടെയും ചിത്രങ്ങൾ വെച്ചിരിക്കുന്ന ബാനറാണ് വെച്ചിരിക്കുന്നത്.


സെൻട്രൽ ടെഹ്റാനിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ട്രംപ്, മെലാനിയ, ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ബാനറിലുള്ളത്. ചോരയ്ക്ക് ചോര എന്നാണ് ബാനറിലെ വാചകങ്ങൾ. പേർഷ്യൻ ഭാഷയിലാണ് വാചകങ്ങൾ എഴുതിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ട്രംപിനെതിരെ ഭീഷണിയുമായി ഇറാനിൽ ബിൽബോർഡ്സ് ഉയരുന്നത്. ഇതിന് മുൻപ് ടെഹ്റാനിലെ എം​ഗലബ് സ്വകയറിൽ ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രവുമായി ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.



യുഎസ് - ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരിടവേളയ്ക്ക് ശേഷം ഇറാനെതിരായ ആക്രമണം അമേരിക്ക കടുപ്പിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ആക്രണം വീണ്ടും ശക്തമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home