മാർപാപ്പ ആരെന്നറിയാൻ കാത്തിരിപ്പ്, ആദ്യ റൗണ്ടിൽ കറുത്ത പുക; ഇന്നും വോട്ടെടുപ്പ്


ഫാ. പോൾ സണ്ണി
Published on May 08, 2025, 12:16 PM | 1 min read
കത്തോലിക്ക സഭയുടെ 267 ാമത് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ പുരോഗമിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മധ്യത്തിലായി മുകളിലത്തെ ബാൽക്കണിയിൽ ചുവന്ന തിരശീല ഘടിപ്പിച്ചു. ജപമണികളിൽ വിരലോടിച്ച് മുപ്പതിനായിരത്തിലധികം വിശ്വാസികളാണ് പുതിയ മാര്‍പാപ്പക്കായി വത്തിക്കാൻ ചത്വരത്തിൽ ക്ഷമയോടെ കാത്തിരിക്കുന്നത്.
പുതിയ പാപ്പ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യമായി ലോകത്തെ അഭിമുഖീകരിക്കുക മട്ടുപ്പാവിലെ ചുവന്ന തിരശീലയുടെ പശ്ചാത്തലത്തിലാവും. ലോകത്തെ മുഴുവൻ വിശ്വാസികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷമാണത്.
പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് ഇന്നലെയാണ് സിസ്റ്റൈൻ ചാപ്പലില്‍ ആരംഭിച്ചത്. രാവിലെ ദിവ്യബലിക്ക് ശേഷം കർദ്ദിനാള്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ചാപ്പലിന് മുകളിലായി ചിമ്മിനി ദൃശ്യമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിശ്ചയം പുറം ലോകത്തെ ചിമ്മിനിയിൽ ഉയരുന്ന പുകയുടെ നിറത്താലാണ് ആദ്യം അറിയിക്കുന്നത്. ചിമ്മിനിയിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത പുകയോ വെളുത്ത പുകയോ എന്ന ആകാംക്ഷയില്‍ ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ റൗണ്ടിൽ കറുത്ത പുക പ്രത്യക്ഷപ്പെട്ടതോടെ തെരഞ്ഞെടുപ്പ് നീളുമെന്ന് സൂചനയായി. ഇന്ന് വീണ്ടും വോട്ടിങ് നടക്കും.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ പാപ്പ ആരെന്ന് നിശ്ചയിക്കപ്പെടുകയുള്ളൂ. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നീളാം. ഇന്നത്തെ ഫലം നോക്കിയാവും സാധ്യകളെ പ്രവചിക്കാനാവുക.
പ്രവചിക്കപ്പെട്ട സാധ്യതാ ലിസ്റ്റ്
അനീതിക്കെതിരെ, യുദ്ധത്തിനെതിരെ സംസാരിക്കുന്ന, പുതിയ ലോകത്തിന് കരുതലാവുന്ന ഒരു പാപ്പ എന്ന കാത്തിരിപ്പാണ് വിശ്വാസി ലോകത്ത്. സാധ്യതയുള്ള കർദ്ദിനാൾമാരുടെ മുഖം സോഷ്യൽ മീഡിയകൾ വഴി പരിചിതമാണ്. ഇതുവഴി പത്തോളം പേരുകൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10.30, പന്ത്രണ്ട് മണി, വൈകുന്നേരം 5.30, സന്ധ്യയ്ക്ക് ഏഴുമണി എന്നീ സമയങ്ങളിലായാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. പുതിയ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത് വരെ വോട്ടിങ് നീളും.
സിസ്റ്റൈൻ ചാപ്പലിന് മുന്നിൽ മലയാളികളായ ഫാദർ പോൾ സണ്ണി, ഫാദർ ആന്റണി ഡി ജെ, ഡീക്കൻ വിനീഷ് എന്നിവർ









0 comments