print edition പൗരത്വനിയമം പരിഷ്‌കരിക്കാൻ കാനഡ

ഒട്ടാവ
കാനഡയിൽ പൗരത്വനിയമം പരിഷ്‌കരിക്കാൻ നടപടി തുടങ്ങി. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.
വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾ, മുൻ നിയമങ്ങളാൽ ഒഴിവാക്കപ്പെട്ടവർ എന്നിവർക്ക് പൗരത്വം നൽകാനാണ് പുതിയ ബില്ലെന്നും അവർ പറഞ്ഞു.
2009ലെ നിയമപ്രകാരം കാനഡയ്‌ക്ക് പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരാകണമായിരുന്നു. ഇൗ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് 2023ൽ കോടതി വിധിച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് പഴയ നിയമം കാരണം പൗരത്വം ലഭിക്കാതെ പോയവർക്ക് പൗരത്വം ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരുന്നത്.









0 comments