ഇന്ത്യയുമായി ഒന്നിച്ച് മുന്നേറുമെന്ന് നെതന്യാഹു; ഇസ്രയേലുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് മോദി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും Photo Credit: The Hindu
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയ മറുപടിയിലാണ് മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കണമെന്ന് പറഞ്ഞത്.
ഇന്ത്യയും ഇസ്രായേലും ഒന്നിച്ചു മുന്നേറുമെന്നും സൗഹൃദത്തിന് അതിരുകളില്ലെന്നും നെതന്യാഹു പറഞ്ഞപ്പോൾ, ഈ ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്നുവെന്നാണ് മോദി പ്രതികരിച്ചത്. ഇസ്രയേലും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കാമെന്നും മോദി പറഞ്ഞു.
അതേസമയം ഗാസ വിഷയത്തിലടക്കം ആഗോളതലത്തിൽ കടുത്ത വിമർശനവും ഒറ്റപ്പെടലും നേരിടുന്ന ഇസ്രായേൽ ഭരണകൂടവുമായുള്ള ബന്ധത്തെ വാനോളം പുകഴ്ത്തുന്ന മോദിയുടെ നിലപാടിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന നെതന്യാഹു ഭരണകൂടത്തിന് നൽകുന്ന ഈ പരസ്യ പിന്തുണ ഇന്ത്യയുടെ പരമ്പരാഗതമായ നയത്തിനും മൂല്യങ്ങൾക്കും വിരുദ്ധമാണെന്നാണ് വിമർശനങ്ങൾ.










0 comments