ബെയ്ജിങ് സിറ്റിക് ടവറിലെ വിമാനാപകടം: ഒരാൾ മരിച്ചു, 13 പേർക്ക് പരിക്ക്

അപകടത്തിൽ തകർന്ന വിമാനം (ഇടത്) ടവറിന്റെ ഗ്ലാസ് പാനലുകൾ തകർന്ന നിലയിൽ (വലത്) |Photo:Reuters,Screengrab X
ബെയ്ജിങ് : ബെയ്‌ജിങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിറ്റിക് ടവറിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയ സംഭവത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായും ചാവോയാങ് ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് വിഭാഗത്തിൽപ്പെടുന്ന, ഒരു കാറിന്റെ വലിപ്പമുള്ള വിമാനമാണ് സിറ്റിക്ക് ടവറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ടവറിന്റെ രണ്ട് വലിയ ഗ്ലാസ് പാനലുകൾ തകരുകയും, വിമാനത്തിന്റെ അവശിഷ്ടങ്ങൾ താഴെ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിന് മുകളിൽ വീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് കെട്ടിടത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും, പ്രദേശത്തെ പ്രധാന റോഡുകൾ പൊലീസ് താൽക്കാലികമായി അടയ്ക്കുകയും ചെയ്തു. സാങ്കേതിക തകരാറാണോ അതോ പൈലറ്റിന് സംഭവിച്ച പിഴവാണോ അപകടത്തിന് കാരണമെന്ന് നിലവിൽ വ്യക്തമല്ല.











0 comments