ad
Deshabhimani

print edition ഷി – പുടിൻ 
ചർച്ച ഇന്ന്‌

China.jpg
വെബ് ഡെസ്ക്

Published on May 19, 2026, 01:51 AM | 1 min read

ബീജിങ്‌/ മോസ്‌കോ: റഷ്യൻ പ്രസിഡന്റ്‌ വ്ളാദിമിർ പുടിൻ രണ്ട്‌ ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ചൈനയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചിട്ട്‌ 30 വർഷം തികയുന്ന സന്ദർഭത്തിലാണ്‌ പുടിന്റെ ചൈനാ സന്ദർനം.


അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ചൈന സന്ദർശിച്ച്‌ മടങ്ങി നാലുദിവസത്തിന്‌ ശേഷമാണ്‌ പുടിനെത്തുന്നത്. ശീതയുദ്ധത്തിന്‌ ശേഷം വളരെ അപൂർവമായാണ്‌ ഒരു രാജ്യം അമേരിക്കയെ യും റഷ്യയെയും ഒരേ ആഴ്ചയിൽ സത്‌കരിക്കുന്നതെന്ന്‌ ഗ്ലോബൽ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.


2022 മുതൽ ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധം റെക്കോർഡിലെത്തി. ‘പവർ ഓഫ്‌ സൈബീരിയ 2’ ഗ്യാസ്‌ പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കാൻ റഷ്യ ചൈനയോട്‌ അഭ്യർഥിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. ​


പുടിന്റെ ചൈന സന്ദർശനത്തിന് തൊട്ടുമുമ്പ്, കരിങ്കടലിൽ ചൈനീസ് ഉടമസ്ഥതയിലുള്ള കെഎസ്എൽ ദേയാങ് കപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒഡേസ തുറമുഖത്തേക്ക് പോയ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഉക്രയ്‌ൻ നാവികസേന അറിയിച്ചു. സംഭവത്തിൽ ചൈനയും റഷ്യയും പ്രതികരിച്ചിട്ടില്ല. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home