ad
Deshabhimani

ബം​ഗ്ലാദേശിലെ കപ്പൽ പൊളിക്കൽ ശാലയിൽ വാതക ചോർച്ച; 8 മരണം, അഞ്ച് പേരെ കാണാനില്ല

Bangladesh gas leak fire and rescue

ബംഗ്ലാദേശിൽ വാതക ചോർച്ചയുണ്ടായ കപ്പൽ പൊളിക്കൽ ശാലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ മാധ്യമങ്ങളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 10:29 PM | 1 min read

ധാക്ക: ബം​ഗ്ലാദേശിലെ കപ്പൽ പൊളിക്കൽ ശാലയിൽ വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേരെ കാണാതായതായി. തെക്കുകിഴക്കൻ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് അപകടം.


സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തു. നിരവധി തൊഴിലാളികളെ ബോധരഹിതരായി കണ്ടെത്തി. വിഷവാതകം ശ്വസിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. യാർഡിനുള്ളിൽ നിന്ന് നിലവിളി കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.


സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിറ്റി രൂപീകരിച്ചു. കപ്പൽ പൊളിക്കൽ ശാലയിൽ ഓഡിറ്റിങ് നടത്താൻ അധികൃതർ ഉത്തരവിട്ടു. കപ്പൽ പൊളിക്കുന്നതിന് മുമ്പ് ഒരു വാതകവും ഇല്ല എന്ന് ഉറപ്പുവരുത്തണം. എന്നാൽ ഇക്കാര്യത്തിൽ വീഴ്ചവന്നതായാണ് നി​ഗമനം.


ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രങ്ങളിൽ ഒന്നാണിത്. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home