ad
Deshabhimani

ദേശാഭിമാനി പുസ്തകോത്സവം

ദേശാഭിമാനി പുസ്തകോത്സവം സംഗീത സംവിധായകൻ സബീഷ് ബാല എഴുത്തുകാരി എസ് ധനുജകുമാരിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു

ദേശാഭിമാനി പുസ്തകോത്സവം സംഗീത സംവിധായകൻ സബീഷ് ബാല എഴുത്തുകാരി എസ് ധനുജകുമാരിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 11:37 PM | 1 min read

തിരുവനന്തപുരം

ദേശാഭിമാനി ബുക്ക് ഹൗസ്‌ സ്റ്റാച്യൂ ബ്രാഞ്ച് ഓണം പുസ്തകോത്സവത്തിന് തുടക്കമായി. ഹിന്ദുസ്ഥാനി സംഗീത സംവിധായകൻ സബീഷ് ബാല എഴുത്തുകാരി എസ് ധനുജകുമാരിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തകൻ എൻ രഘുകുമാർ അധ്യക്ഷനായി. സാംസ്കാരിക കൂട്ടായ്മ സർഗസമീക്ഷയുടെ നേതൃത്വത്തിൽ എസ് ജാനകിയെ അനുസ്മരിച്ച് ഗാനസ്മൃതി നടന്നു. നോവലിസ്റ്റ് വിനു എബ്രഹാം സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്‌തു. പി എൻ സരസമ്മ, പി പി സത്യൻ, ബി ഷിഹാബ്, എം വേണുകുമാർ, വി എസ് അജിത്, സാമജ, എസ് രാഹുൽ, ഡി ഷാജി എന്നിവർ സംസാരിച്ചു. പുല്ലാങ്കുഴൽ വാദകൻ എ ആർ ഷമീർ, ബിജിത ഹരികൃഷ്ണൻ, സബീഷ് ബാല എന്നിവർ ഗാനസന്ധ്യ നയിച്ചു. മലയാള പുസ്തകങ്ങൾക്ക് 10 മുതൽ -50 ശതമാനംവരെയും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 10മുതൽ -20ശതമാനംവരെയും വിലക്കുറവുണ്ട്‌. സെപ്‌തംബർ 10ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home