ad
Deshabhimani

എസ് കെ നായരെ ആദരിച്ച് ‘ഫ്ലാഷ് ബാക്ക്’

‘ഫ്ലാഷ് ബാക്ക്’ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് കരുണാകരൻ നായരെ ആദരിച്ചപ്പോൾ

‘ഫ്ലാഷ് ബാക്ക്’ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് കരുണാകരൻ നായരെ ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 11:32 PM | 1 min read

തിരുവനന്തപുരം

ബിസിസിഐ സെക്രട്ടറിയായിരുന്ന എസ് കരുണാകരൻ നായരെ മുൻകാല ക്രിക്കറ്റ് താരങ്ങളുടെ കൂട്ടായ്മയായ ‘ഫ്ലാഷ് ബാക്ക്’ ക്രിക്കറ്റ് ക്ലബ് ആദരിച്ചു. അദ്ദേഹത്തിന്റെ 80–ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സൗഹൃദസംഗമത്തിൽ പ്രസിഡന്റ് ഈശ്വരചന്ദ്രൻ ഷാൾ അണിയിച്ചു. എല്ലാ അംഗങ്ങളുടെയും കൈയൊപ്പോടുകൂടിയ അദ്ദേഹത്തിന്റെ അർധകായപ്രതിമ സമ്മാനിച്ചു. ക്രിക്കറ്റ് ഭരണരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും നേട്ടങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക മംഗളപത്രം സെക്രട്ടറി രാമചന്ദ്രൻ കൈമാറി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. എസ് കെ നായരുടെ ഭാര്യയും മകളും പങ്കെടുത്തു. കെസിഎ മുൻ പ്രസിഡന്റ് സലിം, രഘുചന്ദ്രൻ നായർ, ചന്ദ്രസേനൻ, ടി ശിവദാസ്, കെ മോഹൻ, എസ് രമേഷ്, രഞ്ജിത് തോമസ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home