നേപ്പാളിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ

കാഠ്മണ്ഡു: വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ബുധനാഴ്ച പുലർച്ചെ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. നാഷണൽ സീസ്മോളജിക്കൽ റിസർച്ച് സെന്ററിന്റെ കണക്കുപ്രകാരം, പ്രാദേശിക സമയം പുലർച്ചെ 1.51നാണ് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്.
ഇതിന് പിന്നാലെ പുലർച്ചെ 4.28ന് 4.2 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ പ്രകമ്പനവും അനുഭവപ്പെട്ടു. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം മുഗു ജില്ലയിലെ കലൈ എന്ന സ്ഥലത്താണ്. സമീപ ജില്ലകളായ ഡോൾപ്പ , ജുംല എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.









0 comments