ad
Deshabhimani

print edition യുഎസ്‌ ഇറാൻ സമാധാന കരാർ; ആസ്തികൾ വിട്ടുനൽകും,
ഉപരോധം നീക്കും

Trump Mojtaba.jpg
വെബ് ഡെസ്ക്

Published on Jun 18, 2026, 12:11 AM | 1 min read

റിയാദ്‌: യുഎസ്‌– ഇറാൻ സമാധാന കരാറിന്റെ വിവരങ്ങൾ ചോർന്നു. 14 ഇന ചട്ടക്കൂട് കരാറിലെ വിവരങ്ങളാണ് സൗദി അറേബ്യയുടെ അൽ അറേബ്യ നെറ്റ്‌വർക്ക് പുറത്തുവിട്ടത്. ഇറാന്റെ സാമ്പത്തിക പുരോഗതിക്കായി 300 ബില്യൺ ഡോളർ ഉൾപ്പെടുന്ന പദ്ധതി തയ്യാറാക്കാനും മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകാനും അമേരിക്ക സമ്മതിച്ചു.


ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായും കരട് രേഖയിലുണ്ട്. ഇതിന് പകരമായി ചർച്ചാകാലയളവിൽ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ബാങ്കിങ്‌ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ എന്നിവയ്ക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കും.


അന്തിമ കരാറിന്റെ ഭാഗമായി എല്ലാ ഉപരോധങ്ങളും പൂർണമായി ഒഴിവാക്കും.

ലെബനനിൽ ഉൾപ്പെടെയുള്ള യുദ്ധം അവസാനിപ്പിക്കും. പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും പരസ്‌പരം ബഹുമാനിക്കുമെന്നും കരാറിൽ പറയുന്നു. വെള്ളിയാഴ്‌ച ജനീവയിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home