ad
Deshabhimani

print edition ഇറാന്റെ ഹൃദയത്തിലൂടെ ഖമനേയിയുടെ 
അന്ത്യയാത്ര

Iran.jpg

തെഹ്‌റാനിൽ ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ അണിനിരന്ന ജനലക്ഷങ്ങൾ

വെബ് ഡെസ്ക്

Published on Jul 07, 2026, 01:42 AM | 1 min read

തെഹ്‌റാൻ: യുഎസ്‌–ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയിക്ക്‌ ഇറാന്റെ ഹൃദയവീഥികളിലൂടെ അന്ത്യയാത്ര. ലക്ഷങ്ങൾ അണിനിരന്ന വിലാപയാത്ര, നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകിയാണ് നീങ്ങുന്നത്.


2020-ൽ യുഎസ്‌ കൊലപ്പെടുത്തിയ ഇറാൻ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയുടെ വിലപായാത്രയിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു. അതിലും വലിയ ജനക്കൂട്ടമാണ് തെഹ്‌റാനിൽ ഒഴുകിനിറയുന്നത്.


തിങ്കളാഴ്‌ച ഷിയാ ത‍ീർഥാടന കേന്ദ്രമായ ഖൂമിലേക്ക്‌ ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയായി കൊണ്ടുപോയി. കിലോമീറ്ററുകളോളം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ആകാശദൃശ്യം ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടു. യുഎസിനും ഇസ്രയേലിനുമെതിരായ രോഷം വിലാപയാത്രയിലുടനീളം അലയടിച്ചു.


ചൊവ്വാഴ്‌ച പുലർച്ചയോടെ ഖൂമിലെ തീർഥാടന കേന്ദ്രത്തിൽ വിലാപയാത്രയെത്തും. ബുധനാഴ്‌ച ഇറാഖിലെ പ്രമുഖ ഷിയാ തീർഥാടന കേന്ദ്രങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസാ മഖ്ബറയിലായിരിക്കും ഖബറടക്കം.


വിലാപയാത്രയുടെ തിക്കിലും തിരക്കിലുംപെട്ട 34000ത്തോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home