ബംഗ്ലാദേശിൽ അവാമി ലീഗിന് നിരോധനം; യുഎൻ മനുഷ്യാവകാശ സമിതിക്ക് ഷെയ്ഖ് ഹസീനയുടെ കത്ത്

ന്യൂഡൽഹി : ബംഗ്ലാദേശിൽ തന്റെ പാർട്ടി നേരിടുന്ന ആശങ്കകൾ ഉന്നയിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഐക്യരാഷ്ട്രസഭയെ സമീപിച്ചു. അവാമി ലീഗിനെതിരായ നിരോധനത്തെക്കുറിച്ചും രാജ്യത്തെ തെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടിയെ ഒഴിവാക്കുന്നത് സംബന്ധിച്ചുമുള്ള ആശങ്കകളാണ് ഹസീന യുഎൻ മനുഷ്യാവകാശ സമിതിക്ക് നൽകിയ കത്തിൽ ഉന്നയിച്ചത്.
ബംഗ്ലാദേശിലെ ജനസംഖ്യയിലെ ഒരു പ്രധാന വിഭാഗത്തിന്റെ ജനാധിപത്യ പങ്കാളിത്തത്തെയും രാഷ്ട്രീയ അവകാശങ്ങളെയും നിരോധനം ദുർബലപ്പെടുത്തുമെന്ന് ഹസീന പറഞ്ഞു. 2026 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്ന് അവാമി ലീഗിന് മത്സരിക്കാൻ അനുവാദമില്ലായിരുന്നു. ബംഗ്ലാദേശിൽ പാർട്ടിക്ക് മത്സരിക്കാൻ അനുവാദം നൽകുന്നതിന് എല്ലാ പിന്തുണയും ലഭിച്ചിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ലെന്ന് ഹസീന കത്തിൽ പറയുന്നു. ബിഎൻപി നേതാവ് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരാണ് നിലവിൽ ബംഗ്ലാദേശിൽ അധികാരത്തിലുള്ളത്.
ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയ നടപടി തെരഞ്ഞെടുപ്പ് ഫലങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതായും ഹസീന കത്തിൽ ഉന്നയിച്ചു. അവാമി ലീഗിനെതിരെയുള്ള തുടർച്ചയായ നിരോധനം ഭരണഘടനാ ലംഘനമാണ്, ജനാധിപത്യ ഭരണസംവിധാനത്തിന് എതിരുമാണ്. ഈ നിരോധനം നിലനിൽക്കുന്നതിനാൽ തന്നെ കോടതിയിൽ സർക്കാരിനെതിരെ പരാതി നൽകാനും സാധിക്കുന്നില്ലെന്നും ഹസീന വ്യക്തമാക്കി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎൻ മനുഷ്യാവകാശ സമിതയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments