സംസ്ഥാന സ്കൂൾ കായിക മേള: ടി എം അതുൽ വേഗരാജാവ്; ഋതുപർണ വേഗറാണി

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ ടി എം അതുൽ| ഫോട്ടോ: വി കെ അഭിജിത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ടി എം അതുൽ വേഗരാജാവായി. 10.63 സെക്കൻഡിൽ ഓടി, മീറ്റ് റെക്കോഡോടെയാണ് സ്വർണം നേടിയത്. ആലപ്പുഴ ചാരമംഗലം ഗവ. ഡി വി എച്ച്എസ്എസിലെ വിദ്യാർഥിയാണ്. ശ്രീഹരി (10.74) രണ്ടാമതും എം എസ് ട്രോയി (10.91) മൂന്നാമതുമെത്തി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ ഋതുപർണ| ഫോട്ടോ: വി കെ അഭിജിത്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഋതുപർണ വേഗറാണി. 12.43 സെക്കന്റിൽ ഓടിയാണ് സ്വർണം നേട്ടം. ശ്രേയ (12.73) രണ്ടാം സ്ഥാനവും സരയൂ (12.86) മൂന്നാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ സബ്ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സങ്കീർത്തന എസ് (തിരുവനന്തപുരം ജിവി രാജ) ഒന്നാമതെത്തി. 13.10 സെക്കന്റിൽ ഓടിയാണ് സ്വർണം കൊയ്തത്. 13.10 സെക്കന്റിൽ ഓടി ഹർഷ രണ്ടാം സ്ഥാനവും 13.38 സെക്കന്റിൽ ഓടി സ്നേഹ മൂന്നാമതുമെത്തി.
പെണ്‍കുട്ടികളുടെ ജൂനിയർ 100 മീറ്ററിൽ 12.29 സെക്കന്റിൽ ഓടി ജിൽഷ ജിനിൽ (തിരുവനന്തപുരം ജിവി രാജ) ഒന്നാമതെത്തി. അൻവി (12.65) രണ്ടാം സ്ഥാനവും സ്നേഹ ശ്യാം (12.82) മൂന്നാം സ്ഥാനവും നേടി.
ആൺകുട്ടികളുടെ ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 11.02 സെക്കന്റിൽ ഓടി മിലൻ ജോർജ് ഒന്നാമതെത്തി. വിഷ്ണു യാദവ് (11.07) രണ്ടാമതും ഗൗരീഷ് (11.27) മൂന്നാമതുമെത്തി.
ആൺകുട്ടികളുടെ സബ്ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 12.01 സെക്കന്റിൽ ഓടി എം ടി ഒന്നാമതെത്തി. മുഹമ്മദ് (12.13) രണ്ടാമതും ഫസൽ മുഹമ്മദ് (12.18) മൂന്നാമതുമെത്തി.









0 comments