Deshabhimani

അഴിമതി ഉന്നയിച്ചവർ അടിയന്തര പ്രമേയത്തെ എതിർക്കുന്നു, കള്ളം പൊളിയുമെന്ന ഭയം: തോമസ് ഐസക്

Dr T M Thomas Isaac

ഡോ. ടി എം തോമസ് ഐസക്

വെബ് ഡെസ്ക്

Published on Oct 28, 2026, 08:55 PM | 2 min read

തിരുവനന്തപുരം: അഴിമതി ആരോപണം ഉന്നയിച്ചവർ അടിയന്തര പ്രമേയത്തെ എതിർക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അങ്ങനെയൊരു ചർച്ച നടന്നാൽ കള്ളം പൊളിയുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടികൾ നഷ്ടമുണ്ടാക്കി ഖജനാവ് കൊള്ളയടിച്ചു ആരെയും വെറുതെ വിടില്ല എന്നാണ് നിയമസഭയിൽ വി ഡി സതീശൻ പറഞ്ഞത്. കിഫ്ബി അങ്ങനെ കോടികളുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അടിയന്തര പ്രമേയ ചർച്ച ആവാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷേ അത് അനുവദിക്കാൻ സാധ്യതമല്ലെന്നാണ് ഭരണപക്ഷം പറഞ്ഞത്. ഇത് അപൂർവ സംഭവമാണെന്നും തോമസ് ഐസക് പറഞ്ഞു.


കൊള്ളയുടെ കഥ സുധാ പിള്ള നിർമിതിയാണ്. അധ്യായം 6 ൽ ഭാഗം 2 ൽ ഐറ്റം 8 ആയി ഇങ്ങനെ ഒരു കണക്കുണ്ട്. “കിഫ്ബി ധനകാര്യ മോഡൽ പിന്തുടരുന്നതൻ്റെ ഭാഗമായി സർക്കാരിനുണ്ടായ മൊത്തം നഷ്ടം” 13103 കോടി രൂപയാണ്. ഈ കള്ളക്കണക്കിന് ആധാരമാക്കിയാണ് കൊള്ളയെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ധാർമിക രോഷം കൊള്ളുന്നത്. സമിതിയുടെ കണക്കിന്റെ പൊട്ടത്തരത്തെ കുറിച്ച് മുൻ പ്ലാനിങ് കമ്മിറ്റി അംഗം ആർ രാംകുമാർ ഒരു കുറിപ്പ് നൽകി. പ്രാഥമിക പരിശോധനയ്ക്ക് പോലും അർഹതയില്ലാത്ത ഇത്തരമൊരു പൊട്ടക്കണക്ക് ഔദ്യോഗിക റിപ്പോർട്ടിന്റെ മുഖ്യനിഗമനങ്ങളിൽ ഒന്നായി മാറുന്നത് എങ്ങനെ എന്നാണ് ആ കുറിപ്പ് വായിച്ചപ്പോൾ ചിന്തിച്ചതെന്ന് ഐസക് പറഞ്ഞു.


സർക്കാരിനുണ്ടായ നഷ്ടം കണക്കാക്കാൻ കമ്മിറ്റി കിഫ്ബിയ്ക്ക് കൊടുത്ത വാഹന നികുതിയും പെട്രോൾ സെസും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് മൂലം ഉണ്ടായ നഷ്ടവും കണക്കുകൂട്ടുന്നു. ഇത് വഴി 61,678 കോടി രൂപ സർക്കാർ ഖജനാവിൽ വരുമാനത്തിൽ കുറവുണ്ടാക്കി എന്ന് പറഞ്ഞു വെച്ചു. കിഫ്‌ബി വഴി ഉണ്ടായ നേട്ടം കണക്കാക്കാൻ കോൺട്രാക്ടർമാർക്ക് നൽകിയ ബിൽ പേയ്മെന്റുകളും കിഫ്ബിയുടെ കയ്യിലുള്ള ക്യാഷ് ബാലൻസുമാണ് കണക്കുകൂട്ടുന്നത്. അങ്ങനെ മൊത്തം കിഫ്ബി വഴി ഉണ്ടായ നേട്ടം 48,574 കോടി രൂപ മാത്രമാണ് എന്നാണ് സമിതിയുടെ കണക്ക്.


ഇത്രയും കണക്ക് പുറത്തുവിട്ട ശേഷം പണം കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് ചെലവഴിച്ചിരുന്നെങ്കിൽ 61,678 കോടി രൂപ സർക്കാരിന് ചെലവഴിക്കാമായിരുന്നു. അങ്ങനെ സംസ്ഥാന ഖജനാവിന് കിഫ്ബി വഴി പശ്ചാത്തല സൗകര്യം സൃഷ്ടിക്കാൻ പോയതുകൊണ്ട് 13,174 കോടി രൂപ നഷ്ടമുണ്ടായതായി കമറ്റി വാദിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. പക്ഷേ ഈ കാലയളവിൽ കിഫ്ബി 10198 കോടി രൂപ കടം തിരിച്ചടച്ചു. അത് ചെലവായിട്ട് കൂട്ടണ്ടേ എന്നും കമറ്റിയോട് അദ്ദേഹം ചോദിച്ചു.


കിഫ്ബിവഴി പ്രൊജക്ടുകൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വന്ന അധികച്ചെലവ് രണ്ടിനം മാത്രമാണ്. അതിലൊന്ന്, സർക്കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പലിശ കിഫ്ബിക്ക് നൽകേണ്ടിവരും. രണ്ട്, കിഫ്‌ബി എന്ന സ്ഥാപനത്തിന്റെ ഭരണപരമായ ശമ്പളം പോലുള്ള ചെലവുകൾ. കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് പ്രൊജക്ടുകൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ ഈ അധികചെലവ് ലാഭിക്കാമായിരുന്നല്ലോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം സർക്കാരിന് നേരിട്ട് കിഫ്‌ബി എടുത്തത് പോലെ വായ്പ എടുക്കാൻ കഴിയില്ല. കൃത്യമായ കടമെടുപ്പ് പരിധി സർക്കാരിന് ഉണ്ട്. അതുകൊണ്ട് കിഫ്ബി ഇല്ലെങ്കിൽ ഈ പ്രോജക്ടുകൾ ഉണ്ടാവില്ല എന്നതാണ് വാസ്തവമെന്നും ഐസക് കൂട്ടിച്ചേർത്തു.


കേരളത്തിൻ്റെ ധനസ്ഥിതിയെ തകർത്തു എന്ന സതീശന്റെ വാദം പൊള്ളത്തരമാണ്. കിഫ്ബിക്ക് ഇതുവരെ കൊടുത്തത് 24,764 കോടി രൂപയാണ്. ഇത്രയും തുക കിഫ്ബിക്ക് സർക്കാർ നൽകിയപ്പോൾ 45,000 കോടി രൂപയുടെ നിർമാണം കിഫ്ബിവഴി കേരളത്തിൽ പൂർത്തിയായി. മറ്റൊരു 33,000 കോടിയുടെ നിർമാണം പുരോഗമിക്കുന്നു. മറ്റൊരു 25,000 കോടിയുടെ തയ്യാറെടുപ്പ് നടക്കുന്നു. എന്ത് ധനനഷ്ടത്തെ കുറിച്ചാണ് മുഖ്യമന്ത്രി സതീശൻ പറയുന്നത്. താങ്കൾ “സർക്കുലേഷൻ ഇക്കണോമി”യുടെ വലിയ വക്താവല്ലേ? അതൊക്കെ ഇപ്പൊൾ മറന്നു പോയോ? ഇത്രയും വലിയ തുക കേരളത്തിൽ നിക്ഷേപിക്കപ്പെടുകയോ നിക്ഷേപിക്കാൻ പോവുകയോ ചെയ്യുമ്പോൾ അത് സൃഷ്ടിക്കുന്ന അനുരണനങ്ങൾ എത്ര വലുതായിരിക്കും. ദേശീയപാതയടക്കം കണക്കുകൂട്ടിയാൽ പ്രത്യക്ഷ അനുബന്ധ നിക്ഷേപം മാത്രം ഒരു ലക്ഷം കോടിയിലേറെ വരില്ലേ. എന്ത് ധനനഷ്ടം സൃഷ്ടിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തോമസ് ഐസക് ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home