Deshabhimani

പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ACCIDENT IMAGE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 10:02 PM | 1 min read

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. താന്നിപ്പുഴ സ്വദേശിയായ കെ പി തോമസ് (57) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ താന്നിപ്പുഴ പള്ളിയിൽ സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ചടങ്ങുകൾക്കു ശേഷം മറ്റൊരു സുഹൃത്തിനൊപ്പം കാലടി ടൗണിലേയ്ക്ക് വരികയായിരുന്നു തോമസ്.


ഇതിനിടെ കെഎസ്ആർടിസി ബസ് തോമസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിന്റെ ഹാന്റിലിൽ തട്ടി. നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയും വാഹനം ഓടിച്ചിരുന്ന ആൾ റോഡിന് അരികിലേയ്ക്കും തോമസ് ബസിനടയിലേയ്ക്കും തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം തോമസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. തൽക്ഷണം മരണപ്പെട്ടു. സ്കൂട്ടർ ഓടിച്ചിരുന്ന തോമസിന്റെ സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home