ഉയരെ എസ്എഫ്ഐ; കലിക്കറ്റ് ക്യാമ്പസിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ


സ്വന്തം ലേഖകൻ
Published on Oct 28, 2026, 10:24 PM | 1 min read
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ. ഒമ്പതിൽ ഒമ്പത് സീറ്റും സ്വന്തമാക്കിയാണ് മിന്നും ജയം. ഗവേഷക വിദ്യാർഥികളെ ഒഴിവാക്കി സ്വാശ്രയ കോഴ്സുകളിലെ വിദ്യാർഥികൾക്ക് അംഗത്വം നൽകി യൂണിയൻ പിടിച്ചെടുക്കാൻ യുഡിഎസ്‌എഫ് നടത്തിയ നീക്കമാണ് വിദ്യാർഥികൾ തകർത്തത്.
ചെയർപേഴ്സണായി ടി എസ് ദീപക്കും സെക്രട്ടറിയായി സി ആഷിഷ് കൃഷ്ണയും വിജയിച്ചു. പി കെ നവ്യയും കാർത്തിക്കുമാണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ. വൈസ് ചെയർപേഴ്സണായി എം പി ശിൽപയും ജോ. സെക്രട്ടറിയായി സി എച്ച് ഫാത്തിമ ഫഹ്മയും തെരഞ്ഞെടുക്കപ്പെട്ടു. പി നിരഞ്ജനാണ് ഫൈനാര്‍ട്സ് സെക്രട്ടറി. സ്റ്റുഡന്റ് എഡിറ്ററായി എം അനീഷയും ജനറൽ ക്യാപ്റ്റനായി റോഷി റോജനും വിജയിച്ചു.
പരാജയഭീതിയിൽ യുഡിഎസ്‌എഫുകാർ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ വ്യാപക അക്രമം നടത്തുകയും സി എച്ച് മുഹമ്മദ് കോയ ലൈബ്രറിയടക്കം അടിച്ചുതകർക്കുകയുംചെയ്തു. കാറുകളും ബൈക്കുകളും വ്യാപകമായി നശിപ്പിച്ചു. ഏറെ വൈകിയാണ് ഫലം പ്രഖ്യാപിച്ചത്.









0 comments