Deshabhimani

ട്രെയിൻ കൂട്ടിയിടി: മരണസംഖ്യ 64, സ്പെയിനിൽ ഈ വർഷമുണ്ടാകുന്ന രണ്ടാമത്തെ വലിയ റെയിൽ അപകടം

spain
വെബ് ഡെസ്ക്

Published on Oct 28, 2026, 08:38 PM | 1 min read

മാഡ്രിഡ് : സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 64 ആയി. ബുധനാഴ്ച രാവിലെ ടൊലേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേ​ഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്പെയിനിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അമുസരിച്ച് ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാ​ഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബോ​ഗികളുടെ പാളം തെറ്റി.


അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാഡ്രിഡ്-അൻഡലൂസിയ പാതയിൽ ടൊലേഡോയ്ക്കും ഉർദയ്ക്കും സമീപമാണ് അപകടമുണ്ടായത്. നൂറുകണക്കിന് ആംബുലൻസുകളും ആംബുലൻസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയിട്ടുണ്ട്.


ട്രാക്കിൽ നിന്ന് താഴേക്ക് പതിച്ച മൂന്ന് കോച്ചുകൾ തകർന്ന നിലയിലാണ്. പരിക്കേറ്റ യാത്രക്കാർക്ക് സമീപ ഗ്രാമവാസികളും സന്നദ്ധപ്രവർത്തകരും ചേർന്ന് കുടിവെള്ളവും പ്രാഥമിക ശുശ്രൂഷയും നൽകി. റെയിൽവേ അധികൃതരും സർക്കാരും അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


സിഗ്നൽ തകരാറിനെ തുടർന്ന് 'ഇറിയോ' (Iryo) കമ്പനിയുടെ ട്രെയിൻ, പാളത്തിൽ നിർത്താൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് യാത്ര തുടരാൻ അനുമതി ലഭിച്ച 'റെൻഫെ' (Renfe) ട്രെയിൻ, നിർത്തിയിട്ടിരുന്ന ഇറിയോ ട്രെയിനിന്റെ പിൻഭാഗത്ത് അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു.


രാജ്യത്ത് ഈ വർഷമുണ്ടാകുന്ന രണ്ടാമത്തെ വലിയ റെയിൽ അപകടമാണിത്. ഇതേ ലൈനിൽ ഈ വർഷം ജനുവരിയിലും ആദാമസ് (കോർഡോബ) പ്രവിശ്യയിൽ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചു കയറി വലിയ അപകടം സംഭവിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home