തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ: പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അയിലം അതിർത്തിമുക്ക് സ്നേഹതീരത്തിൽ വിജി ,രാജീവ് ദമ്പതികളുടെ മകൻ ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വി എച്ച് എസ് ഇ അഗ്രികൾച്ചർ വിദ്യാർഥി അരുൺ രാജീവാണ് (17) മരിച്ചത്.
ബുധനാഴ്ച പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്‌റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടു വളപ്പിൽ സംസ്‌കരിക്കും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകളോ വിഷമങ്ങളോ ഉണ്ടാകുമ്പോൾ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക. ഉടൻതന്നെ മാനസികാരോഗ്യ വിദഗ്ധരുടെയോ ഹെൽപ്‌ലൈൻ നമ്പറുകളുടെയോ സഹായം തേടുക. ദിശ: 1056 അല്ലെങ്കിൽ 0471-2552056 (ടോൾ ഫ്രീ)








0 comments