Deshabhimani

സംസ്ഥാന സ്കൂൾ കായിക മേള: വേ​ഗറാണിയായി ഋതുപർണ

100

സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ ഋതുപർണ| ഫോട്ടോ: വി ​കെ അഭിജിത്

വെബ് ഡെസ്ക്

Published on Oct 28, 2026, 07:53 PM | 1 min read

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഋതുപർണ വേ​ഗറാണിയായി. 12.43 സെക്കന്റിൽ ഓടിയാണ് സ്വർണം നേട്ടം. ശ്രേയ (12.73) രണ്ടാം സ്ഥാനവും സരയൂ (12.86) മൂന്നാം സ്ഥാനവും നേടി.


പെണ്‍കുട്ടികളുടെ സബ്ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സങ്കീർത്തന എസ് (തിരുവനന്തപുരം ​ജിവി രാജ) ഒന്നാമതെത്തി. 13.10 സെക്കന്റിൽ ഓടിയാണ്​ സ്വർണം കൊയ്തത്. 13.10 സെക്കന്റിൽ ഓടി ഹർഷ രണ്ടാം സ്ഥാനവും 13.38 സെക്കന്റിൽ ഓടി സ്നേഹ മൂന്നാമതുമെത്തി.


പെണ്‍കുട്ടികളുടെ ജൂനിയർ 100 മീറ്ററിൽ 12.29 സെക്കന്റിൽ ഓടി ജിൽഷ ജിനിൽ (തിരുവനന്തപുരം ​ജിവി രാജ) ഒന്നാമതെത്തി. അൻവി (12.65) രണ്ടാം സ്ഥാനവും സ്നേഹ ശ്യാം (12.82) മൂന്നാം സ്ഥാനവും നേടി.


ആൺകുട്ടികളുടെ ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 11.02 സെക്കന്റിൽ ഓടി മിലൻ ജോർജ് ഒന്നാമതെത്തി. വിഷ്ണു യാദവ് (11.07) ​രണ്ടാമതും ​ഗൗരീഷ് (11.27) മൂന്നാമതുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home