പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെ വെടിവെപ്പ്, പൊലീസുകാരൻ കൊല്ലപ്പെട്ടു

മിറാലി:വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തതിനെ തുടർന്ന് പോലീസുകാരൻ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ അതിർത്തിക്ക് ചേര്‍ന്നുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിറാലി തഹ്‌സിലിലാണ് സംഭവം.വെടിവെപ്പ് നടത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഗോത്ര ജില്ലകളിൽ പോളിയോ നൽകാനെത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും അവരുടെ സുരക്ഷാ അകമ്പടിക്കാരും ആക്രമണത്തിന് ഇരയാകുന്നത് സാധാരണാണ്. ഭീഷണികൾക്കിടയിലും,കർശനമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ ആരോഗ്യ പ്രവര്‍ത്തകര്‍ പോളിയോ പ്രവർത്തനങ്ങൾ തുടർന്നു.
പോളിയോ ഇപ്പോഴും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. സമാനമായ മറ്റൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇവയെ പോളിയോ നിലനിൽക്കുന്ന ലോകത്തിലെ അവസാന രണ്ട് രാജ്യങ്ങളായാണ് വിളിക്കപ്പെടുന്നത്.
വൈറസ് ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിലും,സുരക്ഷാ പ്രശ്നങ്ങൾ,വാക്സിൻ സ്വീകരിക്കാനുള്ള മടി,തെറ്റായ വിവരങ്ങൾ നൽകുന്നതിലെ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നു.










0 comments