ad
Deshabhimani

print edition ആസിയാൻ ഉച്ചകോടിക്ക്‌ തുടക്കം

asean summit 2025
വെബ് ഡെസ്ക്

Published on Oct 27, 2025, 01:28 AM | 1 min read

ക്വാലാലംപുർ : ആസിയാൻ രാജ്യങ്ങളുടെ 47–ാമത്‌ ഉച്ചകോടിക്ക്‌ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ തുടക്കം. തിമോർ-ലെസ്റ്റെയെ പതിനൊന്നാമത്തെ അംഗരാജ്യമായി ആസിയാനിൽ ഉപ്പെടുത്തി. 26 വർഷത്തിനുശേഷമുള്ള വിപുലീകരണമാണിത്‌. ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയവയാണ്‌ മറ്റു അംഗരാജ്യങ്ങൾ.


യുഎസ്‌, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ അതിഥികളായെത്തിയിട്ടുണ്ട്‌. ഉച്ചകോടി ചൊവാഴ്‌ച സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വരവേറ്റു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉച്ചകോടിയെ അഭിസംബോധനചെയ്‌തു.


വ്യപാരരംഗത്ത് ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുമെന്ന്‌ മോദി പറഞ്ഞു. വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്രസാങ്കേതിക വിദ്യ, ആരോഗ്യം, ഹരിത ഊർജ്ജം, സൈബർ സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും. ചരിത്രപരമായി ആഴത്തിലുള്ള ബന്ധമാണ്‌ ഇന്ത്യയ്ക്ക്‌ ആസിയാൻ രാജ്യങ്ങളുമായുള്ളതെന്നും മോദി പറഞ്ഞു. വിദേശമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home