ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലും ആര്യാ രാജേന്ദ്രനാണ് താരം; വൈറലായി മേയർ സ്ഥാനാർത്ഥിയുടെ പഴയ പോസ്റ്റ്

ന്യൂയോർക്ക് : ന്യൂയോർക്കിന് ആവശ്യം ആര്യാ രാജേന്ദ്രനെപ്പോലുള്ള മേയറാണെന്ന ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥിയുടെ പഴയ പോസ്റ്റ് വീണ്ടും വൈയറലാകുകയാണ്. ഇന്ത്യൻ വംശജൻ സൊഹ്‌റാൻ ക്വാമെ മംദാനിയുടെ അഞ്ചു വർഷം മുൻപ് പങ്കുവച്ച കുറിപ്പാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുന്നത്. തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന്റെ ഫോട്ടോയടക്കമാണ് സൊഹ്‌റാൻ മംദാനി സോഷ്യൽ മീഡിയയിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നത്.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി ഡെമോക്രാറ്റിക് പാർടിയുടെ മേയർ സ്ഥാനാർത്ഥിയായത്. 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോൾ സൊഹ്‌റാൻ മംദാനി 43 ശതമാനം വോട്ടുകൾക്ക് മുന്നിലാണ്. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ യുഎസിൽ ഇന്ത്യൻ വംശജനയ ആദ്യത്തെ മുസ്ലിം മേയർ ആയിരിക്കും സൊഹ്‌റാൻ മംദാനി. മംദാനിയുടെ പ്രചാരണം യുവ വോട്ടർമാരെ ആകർഷിച്ചു എന്നാണ് റിപ്പോർട്ടുകൾ. സൗജന്യ ബസുകൾ, സാർവത്രിക ശിശു സംരക്ഷണം, വാടക മരവിപ്പിക്കൽ, സമ്പന്നർക്ക് നികുതി ചുമത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ സൊഹ്‌റാൻ മംദാനി നൽകിയിട്ടുണ്ട്.
ഇലക്ഷനിൽ മംദാനി പ്രയോഗിച്ച അടിസ്ഥാന തന്ത്രങ്ങളും, സോഷ്യൽ മീഡിയയിലുള്ള ഇടപെടലുകളും ബെർണി സാൻഡേഴ്‌സ്, അലക്‌സാണ്ട്രിയ ഒകാസിയോ കോർട്ടെസ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള അംഗീകാരം നേടാനും സൊഹ്‌റാൻ മംദാനിയെ സഹായിച്ചു.









0 comments