ad
Deshabhimani

മനുഷ്യൻ വീണ്ടും ചന്ദ്രന്‍റെ ആകർഷണ വലയത്തിൽ; ചരിത്രം കുറിച്ച് ആർട്ടെമിസ് II

Artemis 2

2026 ഏപ്രിൽ 6 ന് പുലർച്ചെ ചന്ദ്രനിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, ആർട്ടെമിസ് 2 ഓറിയോൺ പേടകം ചന്ദ്രനെ സമീപിക്കുന്നതിന്റെ ദൃശ്യവൽക്കരണം. (ചിത്രത്തിന് കടപ്പാട്: നാസ)

വെബ് ഡെസ്ക്

Published on Apr 06, 2026, 10:56 AM | 1 min read

ഫ്ലോറിഡ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്ക് എത്തുന്നു. മനുഷ്യൻ വീണ്ടും ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു. ആർട്ടെമിസ് II സംഘമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചത്. ആർട്ടെമിസ് II ഇപ്പോൾ ചന്ദ്രനിൽ നിന്ന് 66098.977 KM അകലെയാണുള്ളത്. ഒറിയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു. ഭൂമിയുടെ ആകർഷണത്തേക്കാൾ ചന്ദ്രന്റെ ഗുരുത്വാകർഷണം ശക്തമാകുന്ന ബഹിരാകാശ മേഖലയിലേക്ക് കടന്നിരിക്കുകയാണിപ്പോൾ.


നാസയെ സംബന്ധിച്ചിടത്തോളം ഈ പരിധി കടക്കുക എന്നത് ഒരു വലിയ നേട്ടമാണ്. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം അരനൂറ്റാണ്ടിലേറെയായി ബഹിരാകാശയാത്രികർ ചന്ദ്രന്റെ സ്വാധീന മണ്ഡലത്തിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്.


റീഡ് വൈസ്മാൻ, വിക്ടർ ​ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസം നീണ്ട ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രനെ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.


നാസയുടെ 'സ്പേസ് ലോഞ്ച് സിസ്റ്റം' (SLS) റോക്കറ്റും 'ഓറിയോൺ' (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home