മുസ്ലിം വിരുദ്ധ പ്രചാരണം: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം വേണം-ഗുട്ടെറസ്‌

antonio guiterres
വെബ് ഡെസ്ക്

Published on Mar 16, 2025, 10:30 PM | 1 min read

ന്യൂയോർക്ക്‌: ലോകത്ത്‌ മുസ്ലിങ്ങൾക്കതിരായ വിദ്വേഷപ്രചാരണം അസ്വസ്ഥതയുളവാക്കുംവിധം കുതിച്ചുയരുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌.

മതസൗഹാർദം ഉയർത്തിപ്പിടിക്കാൻ സർക്കാരുകൾ നടപടിയെടുക്കണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വർധിച്ചുവരുന്ന വിദ്വേഷപ്രചാരത്തിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയ ചെറുക്കാനുള്ള അന്താരാഷ്ട്ര ദിനത്തോട്‌ അനുബന്ധിച്ച്‌ ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ കൂടിവരുന്നു. അവരുടെ പ്രാർഥനാ കേന്ദ്രങ്ങൾ തകർക്കപ്പെടുന്നു. മതാടിസ്ഥാനത്തിൽ അപവാദം പ്രചരിപ്പിക്കുന്നു. സർക്കാർ നടപടികളിൽപ്പോലും മുസ്ലിം വിരുദ്ധത പ്രകടമാകുന്നു. മതസ്വാതന്ത്രവും സാമൂഹിക ഐക്യവും ഉറപ്പാക്കാൻ സർക്കാരുടൾ നടപടിയെടുക്കണം–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home