ഇന്ധനവില കുതിക്കുന്നു; വിമാന ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ വർധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം
ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള വിപണിയിലെ ഇന്ധനവില വർധനവും കാരണം വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. യുദ്ധസഹചര്യത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നതും പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
നിലവിൽ വിമാനക്കമ്പനികളുടെ ആകെ ചെലവിൻറെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണ്. ദീർഘദൂര യാത്രക്കാരെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക.
എങ്കിലും, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് മേഖലയിലെ വമ്പൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ പക്കലുള്ള വൻ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ താൽക്കാലികമായി നേരിടാൻ സാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2026-ൻറെ രണ്ടാം പകുതിയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.










0 comments