ad
Deshabhimani

സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

air india express
വെബ് ഡെസ്ക്

Published on Jun 03, 2025, 07:30 AM | 1 min read

മനാമ: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി. തിങ്കളാഴ്ച രാവിലെ 10.20ന് ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ തകരാറിലായതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.


വിമാനത്തിന്റെ സ്‌പെയർ പാർട്‌സ് ഇന്ത്യയിൽ നിന്ന് എത്താത്തതാണ് അനിശ്ചിതമായി വൈകാൻ കാരണമെന്നാണ് വിവരം. സാങ്കേതിക തകരാർ തീർത്ത് തിങ്കൾ രാത്രി 8.20ന് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഈ സമയത്തും വിമാനം പുറപ്പെട്ടില്ല. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിമാനം ചൊവ്വ ഉച്ചക്ക് ഒന്നിന് പുറപ്പെടുമെന്നാണ് വിവരം. വിമാനം പെട്ടെന്ന് മുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home