167 വർഷം പഴക്കമുള്ള ഗണിതപ്രശ്നം എഐ പരിഹരിച്ചു; അവകാശവാദവുമായി ആന്ത്രോപിക്കിലെ ശാസ്ത്രജ്ഞൻ

വാഷിംഗ്ടൺ: ഗണിതശാസ്ത്ര ലോകത്തെ ഏറ്റവും പ്രശസ്തവും സങ്കീർണവുമായ ഗണിതപ്രശ്നം എഐ തെളിയിച്ചെന്ന അവകാശവാദവുമായി ആന്ത്രോപിക്കിലെ ഗണിതശാസ്ത്രജ്ഞൻ. ഗണിതശാസ്ത്രത്തിലെ വന്‍ സമസ്യകളിൽ ഒന്നായ റീമാൻ സിദ്ധാന്തം ആന്ത്രോപിക്കിന്‍റെ എഐ ടൂളായ ക്ലോഡിന്‍റെ സഹായത്തോടെ പരിഹരിച്ചുവെന്നാണ് അവകാശവാദം.
ആന്ത്രോപിക് ഓഹരി വിപണിയിൽ ചരിത്രപരമായ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് നിർണായക പ്രഖ്യാപനം. 167 വർഷം പഴക്കമുള്ള 'ഹോളി ഗ്രെയ്ൽ'1859 ൽ ജർമ്മൻ ഗണിതശാസ്ത്രജ്ഞൻ ബെർൺഹാർഡ് റീമാൻ മുന്നോട്ടുവെച്ച സംഖ്യാസിദ്ധാന്തത്തിലെ ഈ സമസ്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞർക്ക് പോലും ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിരുന്നില്ല. 2000 ൽ ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ഏഴ് 'മില്ലേനിയം പ്രൈസ് പ്രോബ്ലംസിൽ' ഒന്നായി ഉൾപ്പെട്ടതോടെയാണ് ഇത് ഗണിതശാസ്ത്രത്തിലെ 'ഹോളി ഗ്രെയ്ൽ' എന്നറിയപ്പെടാൻ തുടങ്ങിയത്.
തന്റെ വെബ്സൈറ്റിൽ ശാസ്ത്രജ്ഞൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഗണിതശാസ്ത്രജ്ഞർ സൂക്ഷ്മമായി പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ഗണിതശാസ്ത്ര ലോകം ഈ തെളിവ് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.









0 comments