Deshabhimani

print edition ട്രംപിനെ തിരുത്തി പാപ്പ; നിർമിതബുദ്ധിയുടെ അപകടസാധ്യതകൾ വ്യാജമല്ല

Pope leo - Trump
വെബ് ഡെസ്ക്

Published on Sep 30, 2026, 01:25 AM | 1 min read

വത്തിക്കാൻ സിറ്റി : നിർമിതബുദ്ധി (എഐ) നിയന്ത്രണം തെറ്റി അപകടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ വ്യാജവാർത്തയല്ലെന്നും അത് ഗൗരവമായി കാണണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. ഫ്രാൻസിലെ നാല് ദിവസത്തെ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങവേ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ വരുത്തിവെക്കാവുന്ന ദുരന്തങ്ങൾ തടയാൻ യുഎസും ചൈനയും അടിയന്തരമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കണം. ഒന്നും സംഭവിക്കില്ലെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും പാപ്പ പറഞ്ഞു. എഐ ഭീഷണികൾ വെറും തട്ടിപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ തിരുത്തിയാണ്‌ മാർപ്പാപ്പയുടെ പ്രസ്‌താവന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home